മൂന്നാം ഏകദിനത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടി

ഡീ കോക്കിന് രണ്ടു മുതല്‍ നാലാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം.

0
167

കേപ്‌ടൗണ്‍: ഇന്ത്യക്കെതിരെ തുടര്‍തോല്‍വികളില്‍ ഉഴറുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും വലിയ തിരച്ചടി. രണ്ടാം ഏകദിനത്തിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡിക്കോക്ക് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. ഏകദിന പരമ്പരയ്ക്ക് പുറമേ ടി20 പരമ്പരയിലും ഡികോക്കിന് പങ്കെടുക്കാനാകില്ല.

ഡീ കോക്കിന് രണ്ടു മുതല്‍ നാലാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം. രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിടെ പന്തുകൊണ്ടാണ് ഡീകോക്കിന്റെ കൈക്കുഴയ്ക്ക് പരിക്കേറ്റത്. ഡീ കോക്കിന് പകരം ഹെയന്‍റിച്ച് ക്ലാസ്സനെ ടീമില്‍ ഉള്‍പ്പെടുത്തി.

കേപ് ടൗണിലെ മൂന്നാം ഏകദിനത്തില്‍ ക്ലാസ്സന്‍ അരങ്ങേറുമെന്നാണ് കരുതുന്നത്. നേരത്ത പരിക്ക് മൂലം ഡിവില്ലിയേഴ്സിനെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ആദ്യ ഏകദിനത്തിനുശേഷം ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും പരിക്കുമൂലം ടീമില്‍ നിന്ന് പിന്‍മാറിയിരുന്നു. ഡിവില്ലിയേഴ്സ് നാലാം ഏകദിനത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആറ് മത്സര പരമ്പരയില്‍ 2-0ന് പിന്നിലാണിപ്പോള്‍ ദക്ഷിണാഫ്രിക്ക.

LEAVE A REPLY