കൊച്ചി:  അടുത്തകളികളില്‍ ജയം അനിവാര്യമാണ് കേരള ബ്ലാസ്റ്റേര്‍സിന് ഇത്തവണത്തെ ഐഎസ്എല്‍ പ്ലേ ഓഫില്‍ എത്താന്‍. എന്നാല്‍ ജയം മാത്രം പോര പ്ലേ ഓഫിനെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന് മുന്നിലും പിന്നിലുമുള്ള ടീമുകളുടെ പ്രകടനം കൂടി കണക്കിലെടുത്താകും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നത്. 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി നിലവില്‍ ആറാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒ

രു ഹോം മാച്ച് അടക്കം നാല് മത്സരങ്ങളാണ് ഇനി ബ്ലാസ്‌റ്റേഴ്‌സിന് ബാക്കിയുള്ളത്. ഇതില്‍ ആദ്യം നടക്കുന്ന രണ്ട് മത്സരങ്ങളാണ് അതിനിര്‍ണായകം. കൊല്‍ക്കത്തയ്‌ക്കെതിരേയും നോര്‍ത്ത് ഈസ്റ്റിനെതിരേയുമാണ് നിര്‍ണായക മത്സരങ്ങള്‍. ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ ബെംഗളൂരു എഫ്‌സിക്കെതിരേയും ചെന്നൈയിനെതിരേയുമാണ്.

പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ബെംഗളൂരുവും ചെന്നൈയിനും പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, ഈ രണ്ട് ടീമുകളോടുള്ള മത്സരമാകുന്പോഴേക്കും പ്ലേ ഓഫ് ലൈനപ്പ് ഏകദേശം തീരുമാനമായിട്ടുണ്ടാകും. കൊല്‍ക്കത്തയോടും നോര്‍ത്ത് ഈസ്റ്റിനോടുമുള്ള റിസള്‍ട്ടാകും ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യത നിര്‍ണയിക്കുക. തോറ്റാലും ജയിച്ചാലും സമനിലയയാലും പ്ലേ ഓഫ് കളിക്കാനുള്ള അവസരത്തിന് നിര്‍ണായകമാകും.

13 കളികളില്‍ 22 പോയിന്റുള്ള പൂനെയും ഏകദേശം പ്ലേ ഓഫ് ഉറപ്പിച്ചമട്ടാണ്. ജംഷഡ്പൂര്‍, ഗോവ, മുംബൈ എന്നിവയാണ് ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫിനുള്ള വെല്ലുവിളി.
ഗോള്‍ ശരാശരിയില്‍ ഈ ടീമുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലാണ് എന്നതാണ് മറ്റൊരു കാര്യം. അതേസമയം, ഈ ടീമുകളോടുള്ള ഹോം ആന്റ് എവേ മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് പൂര്‍ത്തിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ പ്രകടനം കൂടി അടിസ്ഥാനമാക്കിയാകും ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകള്‍.

LEAVE A REPLY