കൊല്ലം∙ മുന്നണി പ്രവേശനം വൈകുന്നതിന്റെ അതൃപ്തി പരസ്യമാക്കി കേരള കോൺഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള.ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക എന്നതു കേരള കോണ്‍ഗ്രസ് ബിക്കു പതിവുള്ളതല്ല.

ലോക്സഭ തിരഞ്ഞെടുപ്പു വരാനിരിക്കെ മുന്നണി പ്രവേശനത്തെപ്പറ്റി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകാത്ത സാഹചര്യത്തിലാണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. ‘പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മാനസിക പ്രയാസമുണ്ട്. ഇത് എത്രയും വേഗം മുന്നണി പരിഹരിക്കുമെന്നാണു വിശ്വാസം.’

 

LEAVE A REPLY